അന്താരാഷ്ട്ര ജനറേറ്റീവ് എ.ഐ കോണ്‍ക്ലേവിനു മുന്നോടിയായി ടെക് ടോക്കുകൾ സംഘടിപ്പിച്ചു

സംസ്ഥാന സര്‍ക്കാരും ഐബിഎമ്മും സംയുക്തമായി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എ.ഐ കോണ്‍ക്ലേവിനു മുന്നോടിയായി കോഴിക്കോട് സൈബർപാർക്കിലും കൊച്ചി ഇൻഫോപാർക്കിലും തിരുവനന്തപുരം ടെക്നോപാർക്കിലും ടെക് ടോക്കുകൾ സംഘടിപ്പിച്ചു. വിവിധ മേഖലയില്‍ വലിയ സാധ്യതകളാണ് നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യ തുറന്നിടുന്നത്. അതുപയോഗപ്പെടുത്താന്‍ നമുക്ക് കഴിയണം.

കൊച്ചിയിൽ ലുലു ഗ്രാന്‍ഡ് ഹയാത്ത് ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ജൂലൈ 11, 12 തീയതികളിലാണ് അന്താരാഷ്ട്ര ജനറേറ്റീവ് എ.ഐ കോണ്‍ക്ലേവ് നടക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഐബിഎം പ്രതിനിധികളും വ്യവസായ-ടെക്‌നോളജി ലോകത്തെ പ്രമുഖരുമടക്കം ആയിരത്തോളം പ്രതിനിധികൾ പരിപാടികളിൽ പങ്കെടുക്കും. നവീന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും നൂതന സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിലുമുള്ള കേരളത്തിന്റെ മുന്നൊരുക്കം തെളിയിക്കുന്നതായിരിക്കും ഈ കോൺക്ലേവ്. ജെൻ എഐ കോണ്‍ക്ലേവിലൂടെ കേരളത്തെ എ.ഐ ഡെസ്റ്റിനേഷനായി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Last Updated on: 17 April 2025സന്ദ൪ശകരുടെ എണ്ണം : 3056822